Life @fter Death ???????

മരിച്ചതായി വൈദ്യശാസ്ത്രം വിധിയെഴുതിയ ശേഷം ചില പ്രത്യേക അനുഭവങ്ങളോടെ ജീവിതത്തിലേയ്ക്ക് തിരികെ വരുന്നതിനെയാണ് Near-death experience എന്ന് പറയുന്നത്.1975-ല്‍ Dr. Raymond Moody എന്ന പാരാസൈക്കോളജിസ്റ്റിന്‍റെ Life After Life എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് ഇത്തരം സംഭവങ്ങളെ കുറിച്ച് എന്നത്തേയുംകാള്‍ അധികമായി ലോകം ചിന്തിച്ചുതുടങ്ങിയത്. മരണത്തിന്‍റെ പിടിയില്‍ അമര്‍ന്ന ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്ന നൂറ്റമ്പതോളം പേരില്‍ നടത്തിയ പഠനത്തിന് ശേഷം ഡോ. മൂഡി നിരവധി പുസ്തകങ്ങള്‍ എഴുതി. The Light Beyond, Reunions, Life After Loss, Coming Back, Reflections, and The Last Laugh എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന പുസ്തകങ്ങള്‍. യഥാര്‍ത്ഥ്യത്തില്‍ എന്താണ് Near-death experience ? ഇത്തരം അനുഭവങ്ങളില്‍ എന്താണ് സംഭവിക്കുന്നത് ? മരണശേഷം സംഭവിക്കുന്ന 9 സുപ്രധാന കാര്യങ്ങള്‍ ഡോ. മൂഡി സ്വന്തം പഠനത്തിലൂടെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്;

1. തുടര്‍ച്ചയായി മണിനാദം, ഇരമ്പല്‍ തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍ക്കുക.

2. അനര്‍വചനീയമായ സമാധാ‍നവും വേദനയില്ലായ്മയും അനുഭവിക്കുക.

3. താന്‍ ശരീരത്തിന് പുറത്താണെന്ന് അനുഭവിക്കുക: ഇത്തരത്തില്‍ അനുഭവിക്കുന്ന പലരും സ്വന്തം ശരീരത്തെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഒരു ദൃക്‌സാഷിയെ പോലെ നോക്കി നില്‍ക്കാറുണ്ട്. ശരീരത്തില്‍ നിന്നും എഴുന്നേല്‍ക്കുന്ന ഇവര്‍ അവിടമാകെ ചുറ്റിനടക്കാറുമുണ്ട്. ബന്ധുക്കളെയും ഡോക്ടര്‍മാരെയും തിരിച്ചറിയുന്ന ഇവര്‍ക്ക് “ഞാന്‍” (Consciousness) എന്ന ബോധവും ഇവരില്‍ അപ്പോഴും ഉണ്ടായിരിക്കും.

4. ടണലിലൂടെ അധിവേഗം യാത്ര ചെയ്യുക: ഒരറ്റത്ത് പ്രകാശം കാണാവുന്ന ഒരു ടണലിലൂടെ യാത്രചെയ്യുകയാണെന്ന അനുഭവം പൊതുവേ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒന്നാണ്. യാത്രയുടെ തുടക്കത്തില്‍ മങ്ങി മാത്രം കണ്ട പ്രകാശം അടുക്കുംതോറും സൂര്യനെക്കാള്‍ ഉഗ്ര ശോഭയുള്ളതായി തീരുന്നു. സ്വര്‍ണ്ണനിറം കലര്‍ന്ന ആ പ്രകാശത്തിലെത്തുന്നതു വരെ ഈ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും. ഈ പ്രകാശത്തിന് ഒരു വ്യക്തിത്വ സ്വഭാവമുണ്ടായിരുന്നതായും (a personal being), ആ വ്യക്തിത്വത്തില്‍ നിന്നും അനുഭവിക്കാന്‍ കഴിഞ്ഞ സ്നേഹത്തിന്‍റെ ഊഷ്മളത അനര്‍വചനീയമായിരുന്നതായും പലരും സാക്‍ഷ്യപ്പെടുത്തിയിട്ടുണ്ട്. അനുഭവസ്ഥര്‍ പലരും സ്വന്തം വിശ്വാസങ്ങള്‍ക്കനുസരിച്ച്, ആ പ്രകാശം ക്രിസ്തുവോ മാലാഖയോ ആയിരുന്നതായി തനിക്ക് തോന്നിയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവവിശ്വാസിയല്ലാത്ത ഒരാള്‍ അത് പ്രകാശം മാത്രമായിരുന്നെന്നും പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍, അത് ഒരു പ്രകാശം മാത്രമായിരുന്നുവെന്നാണ് പൊതുവേയുള്ള അനുഭവങ്ങളില്‍ നിന്ന് അനുമാനിക്കാനാവുന്നത്. ഈ യാത്രക്കിടെ വല്ലാത്തെ ഉന്‍‌മേഷവും സ്വാതന്ത്രവുമാവും ആത്മാവ് അനുഭവിക്കുക. ചിലപ്പോള്‍ ഭയവും അനുഭവപ്പെടാറുള്ളതായി മൂറിന്‍റെ പഠനം പറയുന്നു. എന്നാലും നരകത്തിലേയ്ക്കുള്ള യാത്രയായി അത് തോന്നാറില്ലത്രേ!

5. ടണലിലൂടെ യാത്ര ചെയ്യുന്നതിനൊപ്പം സ്വര്‍ഗത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതായുള്ള അനുഭവവും ചിലര്‍ക്ക് ഉണ്ടായിട്ടുണ്ട്. ശൂന്യാകാശത്ത് നിന്നെന്ന പോലെ ഭൂമിയെ കാണാനാവുക, ആകാശ ഗോളങ്ങളെ കാണാന്‍ സാധിക്കുക എന്നിവയെല്ലാം തന്നെ ഇതിന്‍റെ പ്രത്യേകതകളാണ്.

6. ടണലിലൂടെയുള്ള യാത്ര അവസാനിച്ച് കഴിഞ്ഞാല്‍, പ്രകാശപൂരിതരായ വ്യക്തികളെ കണ്ടുമുട്ടുകയാണ് മറ്റൊരു അനുഭവം. മരിച്ചുപോയ ഭാര്യ, ഭര്‍ത്താവ്, മാതാപിതാക്കള്‍, സുഹൃത്തുകള്‍ എന്നിങ്ങനെ ഉറ്റവരെയെല്ലാം പ്രകാശപൂരിതരായി കാണാനായതായും അവര്‍ അഭിവാദനങ്ങള്‍ നേര്‍ന്നതായും പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

7. പ്രകാശ പൂരിതരായ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ദൈവസദൃശ്യമായ വലിയൊരു പ്രകാശത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നതായുള്ളതാണ് അടുത്ത അനുഭവം. ദൈവദര്‍ശനം എന്ന് പലരും വിശേഷിപ്പിക്കുന്ന ഈ അനുഭവം വ്യക്തികളുടെ വിശ്വാസമനുസരിച്ച് മാറ്റുന്നതായും പഠനം പറയുന്നു.

8. അതിനുശേഷം, ദൈവസദൃശ്യമായ പ്രകാശത്തിന് മുന്നില്‍ വച്ച് ജീവിതത്തില്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെയെല്ലാം അവലോകനം നടക്കുമെന്നും, ജീവിതത്തില്‍ ചെയ്തുകൂട്ടിയ കര്‍മ്മങ്ങളില്‍ ശ്രേഷ്ഠമായത് സ്നേഹം മാത്രമായിരുന്നെന്നും അപ്പോള്‍ മനസിലാവുമെന്നും അനുഭവസ്ഥര്‍ പറയുന്നു.

9. ദൈവസദൃശ്യമായ പ്രകാശം തിരിച്ച് പോകാന്‍ പറയുന്നതാണ് അവസാനം ഉണ്ടാവുക. തിരിച്ച് ജീവിതത്തിലേയ്ക്ക് പോകണോ വേണ്ടയോ എന്നത് സ്വയം തീരുമാനിക്കുന്നതിന് അവസരം ലഭിച്ചതായും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും അവിടെ തന്നെ താമസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നതായും, എന്നാല്‍ ജീവിച്ചിരിന്ന ഉറ്റവര്‍ക്ക് അവരോടുള്ള സ്നേഹം കണക്കിലെടുത്ത് തിരികെ വരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അനുഭവങ്ങളില്‍ പറയുന്നു. തിരിച്ചുപോക്കിനെ സംബന്ധിച്ച് പ്രകാശവുമായി നടക്കുന്ന ഈ സംഭാഷണത്തെ ഒരു സാധാരണ സംഭാഷണമായി കണക്കാകാനാവില്ല. കാരണം, ആശയങ്ങള്‍ കൈമാറ്റം നടക്കുന്നുണ്ടെങ്കിലും അത് ശബ്ദം പുറപ്പെടുവിച്ചുകൊണ്ടായിരുന്നില്ലെനാണ് സാക്‍ഷ്യം. പ്രത്യേക ഭാഷയോ ശബ്ദമോ ആംഗ്യങ്ങളോ ഉപയോഗിക്കപ്പെടുന്നില്ല. അങ്ങനെ പ്രകാശം നിരവധി ചോദ്യങ്ങള്‍ ചോദിച്ചതായും അനുഭവസ്ഥര്‍ സാക്ഷിക്കുന്നു. ഉദാഹരണമായി: “Are you prepared to die?” “Are you ready to die?” “What have you done with your life to show me?” and “What have you done with your life that is sufficient?” The voice asked me a question: “Is it worth it?” ഇത്തരം ചോദ്യങ്ങള്‍ തങ്ങളുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നതിനും വിശകലം ചെയ്യുന്നതിനും അവരെ ഇടയാക്കിയത്രേ!………………………………………………….

For More :- Visit :- http://sethulakshmi.wordpress.com/

Advertisements

~ by arjunpandalam on September 12, 2008.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
%d bloggers like this: